കൊല്ലം: നവാഗത മലയാളം സംവിധായിക നയന സൂര്യന് ആത്മഹത്യ ചെയ്ത നിലയില്‍. 28 വയസായിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന് സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

