തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടത്തങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് അഗ്നിശമന സേനാ മേധാവി ഡി.ജി.പി. എ. ഹേമചന്ദ്രന്. തീപ്പിടത്തത്തില്‍ അട്ടിമറി സാധ്യതകള്‍ പരിശോധിക്കണമെന്നും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് അഗ്നിശമന സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണെന്നും ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും എ. ഹേമചന്ദ്രന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അഗ്നിശമന സേന പരിഷ്കരിക്കേണ്ടതുണ്ടെന്നും സംസ്ഥാനം ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും അഗ്നിശമന സേനയിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും തീപ്പിടിത്തമുണ്ടായ സാഹചര്യത്തിലായിരുന്നു അഗ്നിശമന സേനാ മേധാവിയുടെ പ്രതികരണം.


