കൊല്ലങ്കോട് നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ പാലക്കാട് റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തി. മൊബൈൽ ലൊക്കേഷൻ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലങ്കോട് സീതാർകുണ്ടയിലെ പത്താം ക്ലാസുകാരൻ മുടിവെട്ടാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ കത്തെഴുതി വീടുവിട്ടിറങ്ങി.
പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റപ്പോൾ കുട്ടിയെ മുറിയിൽ കണ്ടില്ല. വീട്ടുകാർ ഉടൻ പോലീസിൽ വിവരമറിയിച്ചു. വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് കുട്ടി പോയത്. വാഹനം വീടിന് സമീപത്തെ കവലയിൽ വെച്ചിരിക്കുകയായിരുന്നു.


