കോഴിക്കോട്: സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടമാകുമെന്ന് ഭയമുണ്ടെന്ന് കേന്ദ്ര കമ്മിറ്റിയംഗം എ. കെ ബാലന്. ദേശീയ അംഗീകാരം ഇല്ലാതായാല്‍ ഈനാംപേച്ചി, നീരാളി, തേള് പോലുള്ള ചിഹ്നങ്ങളായിരിക്കും ലഭിക്കുകയെന്നും ബാലന് പറഞ്ഞു. അരിവാള്‍ ചുറ്റിക നക്ഷത്രം സംരക്ഷിക്കപ്പെടണമെങ്കില്‍ നിശ്ചിത ശതമാനം വോട്ടും എംപിമാരും വേണം. അതില്ലെങ്കില്‍ സ്വതന്ത്ര പാര്‍ട്ടിയുടെ സ്റ്റാറ്റസേ ഉണ്ടാകുവെന്ന് ബാലന് പറഞ്ഞു.
അടുത്ത ഇലക്ഷന് ഇടത് സ്ഥാനാര്‍ത്ഥിക്ക് തേളിന്റെ ചിഹ്നത്തിലോ അല്ലെങ്കില്‍ നീരാളിയുടെ ചിഹ്നത്തിലോ വോട്ട് അഭ്യര്‍ത്ഥിക്കേണ്ടി വരുന്നമെന്നും ബാലന് അണികള്‍ക്ക് മുന്നറിയിപ്പ് നല്കി.കോഴിക്കോട് കെഎസ്ഇബിയുടെ പരിപാടിയിലാണ് ബാലന്റെ വെളിപ്പെടുത്തിയത്.


