കൊല്ലം: ബിജെപി പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രമുഖ നേതാവ് മത്സരിക്കുമെന്ന് വാര്‍ത്ത കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. അതില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേരും ഉയര്‍ന്നു വന്നിരുന്നു.

ഈ വാര്‍ത്തകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്.ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവച്ചാണ് പ്രയാര്‍ ആരോപണങ്ങള്‍ക്കെതിരെ തുറന്നടിക്കുന്നത്. തന്റെ പേര് അനാവിശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നവരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
‘ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല… എന്തായാലും ഞാന്‍ ഒരാളെ മാത്രമേ അച്ഛന് എന്ന് വിളിച്ചിട്ടുള്ളൂ….അത് മാറ്റി വിളിക്കാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല.. എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ക്ക് നല്ല നമസ്ക്കാരം’. പ്രയാര്‍ ഗോപാലകൃഷ്ണന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപി കേന്ദ്ര നേത്രത്വം ഇന്നലെ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടിരുന്നു എന്നാല്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

