കൊച്ചി: എറണാകുളത്ത് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ. പനങ്ങാട് സ്വദേശി നിവിയ ആണ് പിടിയിലായത്.ഫേസ്ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം.
കമ്പിപാര ഉപയോഗിച്ചാണ് നിവിയ അമ്മയെ മർദിച്ചത്.കൊലപാതകം, കഞ്ചാവ് കേസുകളിൽ പ്രതിയാണ് പിടിയിലായ നിവിയ. ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

