വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം 10 ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റതായി മുല്ലശ്ശേരി തൃശൂർ സ്വദേശിനിയായ വീട്ടമ്മ . അവയവ കച്ചവടം ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്ത് കേരളത്തിലും നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നതിനിടെയാണ് ഇരയായ വീട്ടമ്മയുടെ വെളിപ്പെടുത്തൽ.
മല്ലശ്ശേരിയിൽ മാത്രം രണ്ട് വർഷത്തിനിടെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം ഏഴ് പേരാണ് അവയവങ്ങൾ വിറ്റത്. അവരിലൊരാളാണ് ഈ വീട്ടമ്മ.അവയവ കച്ചവടത്തിൽ ഇടനിലക്കാരനായി ജോലി ചെയ്യുന്ന “കിഡ്നി വിശ്വൻ” എന്നറിയപ്പെടുന്ന വിശ്വനാഥൻ എന്നയാളുടെ പേരും വീട്ടമ്മ പറയുന്നുണ്ട്. ചെയ്തതിൻ്റെ ഗൗരവം മനസ്സിലാക്കാത്തതാണ് അവരുടെ പ്രതികരണം. ഇത്തരത്തിൽ ഇടനിലക്കാരും മറ്റും ആളുകളെ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും കബളിപ്പിച്ച് അവയവങ്ങൾ വിൽക്കുന്നു.


