തൈക്കാട് ആശുപത്രിയിലെ ഗർഭസ്ഥ ശിശുവിൻറെ മരണത്തിന് കാരണം ചികിത്സ നിഷേധിച്ചത് കൊണ്ടാണെന്ന് അമ്മ പവിത്ര. തൻറെ കുഞ്ഞിനെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലെന്നും അന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നുവെങ്കിൽ ജീവനോടെ കിട്ടിയേനെയെന്നും പവിത്ര പറഞ്ഞു.മേയ് 16നു രാത്രി കുട്ടിക്ക് അനക്കമില്ലെന്ന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം സ്വദേശി പവിത്ര തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ഇവിടെ ഡോക്ടര്‍മാര്‍ കൃത്യമായ പരിശോധന നടത്തുകയോ ചികിത്സ നല്‍കുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുതുടര്ന്ന് 17ന് സ്വകാര്യ ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായി കണ്ടെത്തുകയായിരുന്നു.
ഡോക്ടർമാരുടെ അനാസ്ഥയാണ് കുഞ്ഞിൻറെ മരണത്തിന് കാരണമെന്ന് പറഞ്ഞ അവര്‍, കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രിക്ക് പവിത്ര പരാതി നൽകി. ആരോഗ്യ മന്ത്രിയും ഒരു അമ്മയല്ലേയെന്നും അവര്‍ക്ക് ഒരു അമ്മയുടെ വേദന മനസ്സിലാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. 16ന് തൈക്കാട് ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.


