തിരുവനന്തപുരം : ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. രാവിലെ 9 മുതല്‍ ഒന്നു വരെയും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് പുതിയ സമയം. പുതുക്കിയ സമയക്രമം ഇന്നു നിലവില്‍ വരും. 9 മുതല്‍ 5 മണി വരെയായിരുന്നു നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്.