തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് ചൊവ്വാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും.
23ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24,970 പോളിങ് സ്റ്റേഷനാണ് ക്രമീകരിക്കുന്നത്. വോട്ടിങ് മെഷീന് അടക്കമുള്ള പോളിങ് സാമഗ്രികള്‍ തിങ്കളാഴ്ച വിതരണം ചെയ്യും.

വോട്ടെടുപ്പിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. 58,138 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള 272 സ്ഥലങ്ങളില്‍ അധിക സുരക്ഷയും ഒരുക്കും.
സംസ്ഥാന പൊലീസിന് പുറമെ സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള കേന്ദ്ര സേനയെയും വിന്യസിക്കും.
മെഗാ റോഡ് ഷോയും ബൈക്ക് റാലികളും ഇടിമുഴക്കമായി ഉയര്‍ന്ന മുദ്രാവാക്യങ്ങളും ഒക്കെ ചേര്‍ന്ന് കലാശക്കൊട്ട് നാടിനെ ഇളക്കിമറിച്ചു. പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് പരസ്യപ്രചാരണത്തിന് സമാപനംകുറിച്ച് നടന്ന റാലികളിലും മറ്റും അണിനിരന്നത്.


