തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഒരാളുടെ ഫോട്ടോ തന്നെ രണ്ട് പാര്‍ട്ടിക്കാരും ഉപയോഗിച്ചാലോ. അങ്ങിനെയുള്ള ഒരു വൃദ്ധയോടൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

രാഹുല്‍ ഗാന്ധിക്കും ശശി തരൂരിനും കെ സുരേന്ദ്രനും ഒപ്പം നില്ക്കുന്ന വൃദ്ധയുടെ ചിത്രം പങ്കുവെച്ചാണ് ഈ പ്രചരണം. രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന വൃദ്ധയും പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ കെട്ടിപ്പിടിച്ച് നില്ക്കുന്ന വൃദ്ധയും ഒരേ ആളാണെന്നും ചിലര്‍ വാദിക്കുന്നു. കോജെപി സഖ്യത്തിന്റെ ചില ഫോട്ടോ അപാരതകള്‍ എന്ന പേരില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇവന്റ് മാനേജ്മെന്റ് കമ്പനി സ്ഥാനാര്‍ത്ഥിയെ കെട്ടിപിടിക്കാനും കരയാനുമായി എത്തിച്ച സംഘത്തിലെ ആളാണെന്ന രീതിയിലും പ്രചരണം നടന്നു.
ഉത്തരേന്ത്യയിലും ഈ ഫോട്ടോ വച്ച് വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. സുരേന്ദ്രന് ബി.ജെ.പി നേതാവാണെന്ന് അറിയാത്തവരാണ് വ്യാജ പ്രചാരണത്തിന് പിന്നില്‍. എന്നാല്‍ ദേശീയ മാദ്ധ്യമമായ ആള്‍ട്ട് ന്യൂസാണ് വ്യാജപ്രചരണങ്ങളിലെ സത്യാവസ്ഥ പുറത്ത് വിട്ടത്. രാഹുല്‍ ഗാന്ധിക്കൊപ്പം നില്ക്കുന്ന വൃദ്ധയുടെ ചിത്രം തമിഴ്നാട്ടില്‍ നിന്നുള്ളതാണ്. തമിഴ്നാട്ടില്‍ പ്രളയം ഉണ്ടായപ്പോള്‍ എടുത്ത ചിത്രമാണത്. ശശി തരൂര്‍ തന്റെ പ്രചാരണത്തിനിടെ വൃദ്ധയെ കെട്ടിപിടിച്ച് നില്ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 2019 ഏപ്രില്‍ 12നാണ് അദ്ദേഹം ആ ഫോട്ടോ ട്വീറ്റ് ചെയ്ത ഫോട്ടോയാണ് ചിലര്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്.


