കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിൽ ഫ്ലക്സ് ബോർഡ് വീണ് അപകടമുണ്ടായി. കലൂർ, ടൗൺ ഹാൾ മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്. ഇക്കാരണത്താൽ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ഫ്ലക്സ് ബോർഡ് മാറ്റി സർവീസ് പുനരാരംഭിച്ചു.
പിന്നീട് സൗത്ത് എറണാകുളത്തിനും കടവന്ത്ര റെയിൽവേ സ്റ്റേഷനും ഇടയിലുള്ള മെട്രോ ലൈനിലും ടർപ്പോളിനും മറിഞ്ഞു വീണു.. ഇക്കാരണത്താൽ ഇരു ദിശകളിലുമുള്ള ട്രെയിൻ ഗതാഗതം 15 മിനിറ്റോളം നിർത്തിവച്ചു. നഗരത്തിൽ ഇന്ന് കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.


