പുല്‍പ്പള്ളി: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി.ബേലൂർ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുല്‍ ആദ്യമെത്തിയത്.
കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി. പോളിന്റെ പാക്കത്തെ വീടും രാഹുല്‍ സന്ദർശിക്കും. കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും അദ്ദേഹം സന്ദർശിക്കും.
കണ്ണൂരില്‍ നിന്ന് റോഡുമാർഗമാണ് രാഹുല്‍ പടമലയിലെത്തിയത്. കല്‍പ്പറ്റയില്‍ പിഡബ്യൂഡി റസ്റ്റ് ഹൗസില്‍ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികള്‍ രാഹുല്‍ വിലയിരുത്തും.ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.


