പത്തനംതിട്ട: 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി. ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി. 16ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് സംരക്ഷണസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രവീണ്‍ തൊഗാഡിയ അധ്യക്ഷനായ അന്താരാഷ്ട്ര ഹിന്ദു പരിക്ഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ശബരിമല കേന്ദ്രീകരിച്ച് ശക്തമായ സമരമാണ് ശബരിമല സംരക്ഷണസമിതി നടത്തുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ മുതല്‍ പലതവണ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

സര്‍ക്കാര്‍ നിയമനിര്‍മാണം നടത്താന്‍ തയ്യാറാകണമെന്ന നിലപാടിലാണ് ശബരിമല സംരക്ഷണസമിതി. നിയമനിര്‍മ്മാണം ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലുറച്ച് ശബരിമല സംരക്ഷണ സമിതി. ശബരിമല മേഖലയില്‍ കടുത്ത പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.



