തിരുവനന്തപുരത്ത് നടക്കുന്ന 71 ാമത് ആള് ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കണ്ട്രി ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ കേരളാ പോലീസിന്റെ ആര്. രാകേഷ് വെങ്കല മേഡല്‍ നേടി. ബി.എസ്.എഫിന്റെ മന്ദാര്. എ. ദിവസ്, സി.ആര്.പി.എഫിന്റെ മനു ബി.എം എന്നിവര്‍ യഥാക്രമം സ്വര്‍ണ്ണം, വെളളി മെഡലുകള്‍ കരസ്ഥമാക്കി.
കേരളാ പോലീസ് സ്പോര്‍ട്സ് ടീം അംഗമായ ആര്. രാകേഷ് 2018 ലെ നാഷണല്‍ പോലീസ് മീറ്റില്‍ 4ഃ 100 മീറ്റര്‍ മെഡ്ലെ റിലേയില്‍ വെങ്കല മെഡലും 2019 ലെ നാഷണല്‍ പോലീസ് മീറ്റില്‍ 4ഃ 200 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണ മെഡലും നേടിയ ടീമില്‍ ഉണ്ടായിരുന്നു. 2019 ലെ നാഷണല്‍ പോലീസ് മീറ്റില്‍ 1500, 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ വ്യക്തിഗത ഇനത്തില്‍ വെളളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
2017 ല്‍ കേരളാ പോലീസില്‍ സര്‍വ്വീസില്‍ പ്രവേശിച്ച രാകേഷ് തിരുവനന്തപുരം കാലടി സ്വദേശിയാണ്. നിലവില്‍ എസ്.എ.പി ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആണ്.


