കൊല്ലം കളക്ട്രേറ്റിന് നടുത്തുള്ള പോസ്റ്റ് ഓഫീസ് കത്തിനശിച്ചു. രാത്രിയിൽ ഉണ്ടായ തീപിടിത്തം രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കണ്ടത്. കമ്പ്യൂട്ടറുകളും രേഖകളും നശിച്ചു. ഉദ്യോഗസ്ഥർ എത്തുമ്പോൾ പോസ്റ്റ് ഓഫീസ് കത്തി നശിച്ച നിലയിലായിരുന്നു.
ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസും ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫീസിലെ ഉപകരണങ്ങളെല്ലാം പൂർണമായും നശിച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടർന്നില്ല.


