ചെന്നൈ: സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു. 69 വയസ്സായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സിദ്ധിഖ് ലാൽ ചിത്രങ്ങളിലൂടെയാണ് എസ് ബാലകൃഷ്ണൻ പ്രസിദ്ധനായത്.
റാംജിറാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി, ഗോഡ്ഫാദർ, കിലുക്കാംപെട്ടി, മഴവിൽകൂടാരം തുടങ്ങിയ ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

