കോഴിക്കോട്: നാദാപുരം ചേലക്കാട്ടില്‍ ആളൊഴിഞ്ഞ പറമ്ബില്‍ ബക്കറ്റില്‍ സൂക്ഷിച്ച വന്‍ ബോംബ് ശേഖരം കണ്ടെത്തി. 10 സ്റ്റീല്‍ ബോംബ്, രണ്ടു നാടന്‍ ബോംബ്, രണ്ട് പൈപ്പ് ബോംബ് എന്നിവയാണ് ശേഖരത്തിലുള്ളത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ബോംബ് ശേഖരം കണ്ടെത്തിയത്. കുറ്റിയാടി പോലീസ് സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കുകയാണ് പോലീസ്.


