മലപ്പുറം: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ രണ്ടുമാസം പ്രായമുള്ള ആനക്കുട്ടിയെ സുരക്ഷിതമായി കാട്ടിലേക്ക് മടക്കിയയച്ചു. നിലമ്ബൂരിന് സമീപം കരുളായി കരിമ്ബുഴയിലൂടെയാണ് രണ്ടുമാസം പ്രായമുള്ള കുട്ടിക്കൊമ്ബന് ഒഴുകിയെത്തിയത്. കടവില്‍ കുളിക്കുകയായിരുന്ന യുവാക്കളാണ് കുട്ടിക്കൊമ്ബനെ ആദ്യം കണ്ടത്.
യുവാക്കള്‍ നീന്തിച്ചെന്ന് ആനക്കുട്ടിയെ രക്ഷിച്ച് മറുകരയിലെത്തിച്ചു. ഇതേത്തുടര്‍ന്നു വനം വകുപ്പ് ഉദ്യോസ്ഥരെ വിവരം അറിയിച്ചു. പിന്നീട് ഉദ്യോഗസ്ഥരെത്തി ആനക്കുട്ടിയെ ഏറ്റുവാങ്ങി കാട്ടിലേക്ക് മടക്കിയയച്ചു.

