പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. യുവതിയുടെ ആണ് സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നൽകി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നുതൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു പീഡനം അതിനാൽ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹിൽ പാലസ് പൊലീസിന് കൈമാറി. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കും.കുട്ടിയെ കൊലപ്പെടുത്തിയ യുവതി ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തില്ല. മേയ് മൂന്നിന് രാവിലെയാണ് നവജാത ശിശു കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

