തൃശ്ശൂരിൽ ആവേശം സിനിമയുടെ മോഡല്‍ പാർട്ടി സംഘടിപ്പിച്ചതിന് ഗുണ്ടാനേതാവ് കുറ്റൂർ അനൂപിനെതിരെ പോലീസ് കേസെടുത്തു. അനുപിനെ 151 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുകയും പിന്നീട് പോലീസ് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.ജയിലിൽ നിന്നും പുറത്തു ഇറങ്ങിയ സന്തോഷത്തിൽ കൊലക്കേസ് പ്രതി അനൂപാണ് തൃശൂരിൽ പാർട്ടി സംഘടിപ്പിച്ചത്. ആവേശം സിനിമ മോഡൽ പാർട്ടിയിൽ ഗുണ്ടകൾ ഉൾപ്പെടെ 60 പേരാണ് പങ്കെടുത്തത്ഇതിന്റെ ദൃശ്യങ്ങള്‍ ആവേശം സിനിമയിലെ എടാ മോനെ എന്ന ഡയലോഗ് ഓട്കൂ ടി ഇവര്‍ തന്നെ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.തൃശൂർ കുറ്റൂരിലെ പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകൾ അടക്കം ആളുകളെ പങ്കെടുപ്പിച്ച് പാർട്ടി. അനൂപിനെ വലിയ ആരവത്തോടെ ആണ് സുഹൃത്തുക്കൾ സ്വീകരിച്ചത്. പാര്‍ട്ടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും അടക്കം പരിശോധിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.


