തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരണം. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 24 ആയി. ആകെ 12470 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

