ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ ഓര്‍ത്തഡോക്സ് സഭാ കാതോലിക്കയായി വാഴിച്ചു. പുതിയ കാതോലിക്കാ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന നാമം സ്വീകരിച്ചു. പരുമല പളളിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങുകളില്‍ വെച്ചാണ് പുതിയ പേര് സ്വീകരിച്ചത്. സ്ഥാനാരോഹണം പൂര്‍ത്തിയായി.
ക്രൈസ്തവ സഭകള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിന് മലങ്കരസഭ പ്രതിജ്ഞാബദ്ധമാണെന്ന് കാതോലിക്കാബാവ പറഞ്ഞു. സഭാ തര്‍ക്കത്തിലും മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പരാമര്‍ശം നടത്തി. സഭാ ഐക്യമെന്നാല്‍ ലയനമല്ലെന്ന് പുതിയ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര സഭയില്‍ സമാന്തര അധികാര കേന്ദങ്ങള്‍ ഇല്ലെന്നും സഭകള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം ഉറപ്പാക്കുന്നതിന് സഭ പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് യോഗത്തില്‍ വെച്ചാണ് മാത്യൂസ് മാര്‍ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനം ഏറ്റെടുത്തത്. 22 മത് മലങ്കര മെത്രാപ്പൊലീത്തയും ഒന്‍പതാമത് കാതോലിക്കാ ബാവയുമാണ് ഇനി അദ്ദേഹം. കൊവിഡ് പശ്ചാത്തലത്തില്‍ കുറച്ച് പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.


