വൈ.അന്‍സാരി
തിരുവനന്തപുരം: വികെപി ഇന്ന് മലയാളിക്ക് അഭിമാനമാണ്. ഈ എള്ളോളം പോന്ന പാല്പുഞ്ചിരിക്കൊപ്പം നടന്നു നീങ്ങുന്ന ഈ ചെറിയ വലിയ മനുഷ്യന് ചെന്നു കയറിയത് ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരന്ത മുഖത്ത് പകച്ചു നില്ക്കുന്ന മനുഷ്യ മനസുകളിലേക്കാണ് ഒപ്പം ചരിത്രത്തിലേക്കും. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തുന്ന തലസ്ഥാന നഗരസഭയുടെ മേയര്‍ വി.കെ. പ്രശാന്താണ് ദുരിതബാധിതര്‍ക്ക് ടണ്കമണക്കിന് സ്നേഹമൊരുക്കി മേയര്‍ ബ്രോ ആയിമാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇച്ചാശക്തിയില്‍ വയനാട്ടിലേക്കും നിലമ്പൂരേക്കും ചെന്നെത്തിയത് 55 ടോറസ് ലോറികളിലായി സാധന സാമഗ്രീകളാണ്.
ഇതിനോടകം മേയറുടെ പ്രവൃത്തികള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായി കഴിഞ്ഞു. ഈ കടങ്ങളെക്കെ ഞങ്ങളെങ്ങനെ വീട്ടാനാ, ഒരു പാട് നന്ദി സഖാവേ! എന്നുതുടങ്ങി നിരവധി പോസറ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
150ല്‍ തുടങ്ങി ഇപ്പോള്‍ രണ്ടായിരത്തോളം വാളന്റിയേഴ്സ്
വീണ്ടും ഒരു പ്രളയമുണ്ടായപ്പോള്‍ ജില്ലാ ഭരണം ഉണരാന്‍ വൈകിയെങ്കിലും അതിന്റെ കുറവ് നികത്തിക്കൊണ്ടാണ പ്രശാന്ത് എത്തിയത്. ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുക മാത്രമല്ല, പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തു. സന്നദ്ധപ്രവര്‍ത്തകര്‍ അംഗങ്ങളായ ഗ്രീന്‍ ആര്‍മി, മിഷന് 19 എന്നിങ്ങനെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രവര്‍ത്തനത്തിന് വേഗം പകര്‍ന്നു. മുന്നൂറ് ടണ്‍ സാധനങ്ങള്‍ ഇതിനകം പ്രളയ ബാധിത പ്രദേശങ്ങളില്‍ എത്തിക്കഴിഞ്ഞു. ആദ്യ ദിനം മുഖ്യമന്ത്രിയടെ വാര്‍ത്താസമ്മേളനം കഴിഞ്ഞ ഉടന്‍ തന്നെ നമ്മള് അറിയിപ്പു നല്കി. നൂറു നൂറ്റമ്പതു പേര് ഒരു മണിക്കൂര്‍ കൊണ്ടുവന്നു. പിന്നെ അവരാണ് ബാക്കിയുള്ളവരെ സംഘടിപ്പിച്ചത്. 1250 പേര് ഇപ്പോള്‍ വാളന്റിയേഴ്സായി ഉണ്ട്.വിമെന്‍സ് കോളേജിലും ഇവിടെയുമായി തുടങ്ങി. വന്ന കുട്ടികളെ വെറുതെ ഇരുത്തിയില്ല, രണ്ടാം ശനി, ഞായറാഴ്ച, പെരുന്നാളിന്റെ അവധി ഈ മൂന്നു ദിവസം കുട്ടികള്‍ സജീവമായി വീടുകളിലേക്ക്കളക്ട് ചെയ്യാന്‍ പോയി. വീടുകളില്‍ ഭയങ്കര റസ്പോണ്സായിരുന്നു. മുന്നറിയിപ്പില്ലാതെ ചെന്നതിനാല്‍ പിന്നെ എത്തിക്കാമെന്ന് പറഞ്ഞവരൊക്കെ പിന്നീട് സാധനങ്ങള്‍ കൊണ്ടുവന്നു. നഗസഭയുടെ കൗണ്‍സില്‍ ഹാളും അങ്ങോട്ടു പോകുന്ന ഇടനാഴികളിലുമെല്ലാം തിരുവനന്തപുരത്തുകാരുടെ സ്നേഹം വന്നു കുമിഞ്ഞിരിക്കുന്നത് കാണാം. വിമെന്‍സ് കോളേജിലും,കോട്ടണ്‍ഹില്‍ സ്കൂളിലും കളക്ഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു. വീടുകളില്‍ പോലും പോകാതെ പ്രവര്‍ത്തിക്കുന്ന വോളന്റിയേഴ്സുണ്ട്.
മേയര്‍ എത്തിയാല്‍ പിന്നെ കളക്ഷന്‍ സെന്ററുകളൊക്കെ ഉഷാറാകും.
പ്രളയ ദുരിത ബാധിത പ്രദേശങ്ങളിലേക്കു കൊണ്ടുപോകാനായി അരി, പയര്‍, കുപ്പിവെ ള്ളം, തുണിത്തരങ്ങള്‍, കുട്ടികള്‍ക്കുള്ള ആഹാരപദാര്‍ത്ഥങ്ങള്‍, പായകള്‍, മരുന്നുകള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍…. തുടങ്ങിയ സര്‍വത്ര സാധനങ്ങളും ചുമന്ന് ലോറിക്കകത്ത് കയറ്റി അത് കടത്തിവിട്ടേ മേയര്‍ക്കും ഒപ്പമുള്ളവര്‍ക്കും വിശ്രമമുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. മേയര്‍ എത്തിയാല്‍ പിന്നെ കളക്ഷന്‍ സെന്ററുകളൊക്കെ ഉഷാറാകും. പ്രളയ ബാധിത പ്രദേശത്തുള്ളവരെ സംബന്ധിച്ചിടത്തോളം മേയര്‍ വി.കെ. പ്രശാന്തിന് ഒരു മാസ് ഹീറോയുടെ പരിവേഷമാണ്.ടണ്‍ കണക്കിന് സ്നേഹം ദുരിതബാധിതര്‍ക്ക് എത്തിക്കുന്ന മേയറെ കാണാനുള്ള തിരക്കും കുറവല്ല.
അഭിനന്ദന പ്രവാഹം
മേയറോടുള്ള ഇഷ്ടം കൂടിയിട്ട് അദ്ദേഹത്തെ നേരിട്ട് അഭിനന്ദിക്കാന്‍ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഒരു കാര്യം ഉറപ്പാണ്. ഇവിടെയും പ്രളയമുണ്ട്, സഹജീവി സ്നേഹത്തിന്റെ പ്രളയം! കരുതലിന്റെ കൈത്താങ്ങിന്റെ ഒക്കെ സ്നേഹം നിറയ്ക്കുന്ന പ്രളയം!. ഇപ്പോഴും എന്തിനും മേയര്‍ തയ്യാറാണ്. ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നഗരസഭാ ദൗത്യത്തെ പരാജയപ്പെടുത്താന്‍ ശ്രമമുണ്ടായി. അതിനെയൊക്കെ മറികടന്നാണ് അതിജീവനത്തിനായി പോരാടുന്ന ജനതയ്ക്ക് മേയര്‍ കരുത്തു പകരുന്നത്.
വയനാട് പോയി വരുമ്പോള്‍ 35,000 രൂപ വരെ ചെലവു വരും.
നഗരസഭയ്ക്കു തന്നെ ടോറസ് വാഹനം ഉണ്ട്, പിന്നെ കോണ്ട്രാക്ടര്മാരുടെ വാഹനങ്ങള്‍. ചാലയുടെ യൂണിയന്റെ വണ്ടികള്‍, വലിയ ചെലവാണ് വയനാട് പോയി വരുമ്പോള്‍ 35,000 രൂപ വരെ ചെലവു വരും. ഇതിന്റെ ചെലവ് തനത് ഫണ്ടില്‍ നിന്നു ചെലവഴിക്കുന്നതിന് അനുവാദം തരണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മെഡിക്കല്‍ സംഘവും
23 അംഗ മെഡിക്കല്‍ സംഘത്തെ അയച്ചു, ആറു ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. മെഡിസിന് ഉള്‍പ്പെടെയാണ് പോയത് നിലമ്പൂര്‍ രണ്ടു ദിവസം തങ്ങി ക്യാമ്പ് നടത്തി തിരിച്ചു പോരുന്ന രീതിയിലാണ് പ്ളാന്‍ ചെയ്തിരിക്കുന്നത്.
ജീവനക്കാരും കൗണ്‍സിലര്‍മാരും
അവധി ദിവസങ്ങളിലും ജീവനക്കാരെല്ലാം സജീവമാണ്. ഇവിടത്തെ ആരോഗ്യ വിഭാഗത്തിനാണ് ക്യാമ്പിന്റെ ചുമതല. 24 മണിക്കൂറും ജോലി ചെയ്യുന്നവരുണ്ട്.എല്ലാ കൗണ്‍സിലര്‍മാരും ചെയര്മാന്മാരും വാര്‍ഡുകളില്‍ നേതൃത്വം നല്കുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് പ്രവര്‍ത്തനം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനു ശേഷം തിരുവനന്തപുരത്ത് വെള്ളപ്പൊക്കം വ്യാപകമായി ഇല്ല. പകര്‍ച്ച വ്യാധികളും കുറവാണ്. അതൊക്കെ ചര്‍ച്ച ചെയ്യപ്പെടണം.
മേയര്‍ ബ്രോ
പുതിയ കാലത്തിന്റെ വാക്കായ മേയര്‍ ബ്രോ എന്ന വിളിപ്പേര് ഇപ്പോള്‍ പ്രശാന്തിനും ലഭിച്ചു കഴിഞ്ഞു. ജനിച്ചു വളര്‍ന്നത് കോഴിക്കോട്ടും ചെറുപ്പകാലം വയനാടുമൊക്കെയായിരുന്നു പ്രശാന്തിന്റെ ജീവിതം. ഇപ്പോള്‍ തിരുവനന്തപുരത്തെത്തി. ‘നമ്മളെ കൊണ്ടു കഴിയുന്നത് ചെയ്യുന്നുവെന്നും നാളെയും അത് തന്നെ ചെയ്യുമെന്നും മേയര്‍ പറയുന്നു.