കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന്റെ ആക്രമണം. ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ച ശേഷം യുവാവ് ബ്ലേഡ് വായിൽ വെച്ച് മറ്റൊരു യാത്രക്കാരനെ ആക്രമിക്കുകയായിരുന്നു. തൃശൂർ തളിക്കുളത്ത് കെഎസ്ആർടിസി ബസ് യാത്രക്കാരന് നേരെ ആക്രമണം. തളിക്കുളം സ്വദേശി ഫൈസലാണ് മറ്റൊരു യാത്രക്കാരനെ ആക്രമിച്ച് മുഖത്തും ദേഹത്തും ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ചേർത്തലയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. ആക്രമണത്തിനിരയായ ഗുരുവായൂർ മമ്മിയൂർ സ്വദേശികളായ ഫാസിൽ, സാബു കെ ശങ്കരൻ എന്നിവരെ ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ സാബുവിൻ്റെ മുഖത്താണ് പരിക്കേറ്റത്. കഴുത്തിനും മുഖത്തിനുമായി 43 സ്റ്റിച്ചുണ്ട്. സാബുവിന്റെ ഇരുചെവികള്‍ക്കും മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ ഫാസിലിനെതിരെ വാടാനപ്പിള്ളി പൊലീസ് കേസെടുത്തു.


