തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നല്കി. പേടി കൊണ്ടാണ് കോളേജ് മാറാനും പരാതിയുമായി മുന്നോട്ട് പോകാതിരിക്കാനും കാരണമെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു പറഞ്ഞു.
എസ്എഫ്ഐക്കാര്‍ക്കെതിരെ പെണ്‍കുട്ടി നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ആത്മഹത്യാകുറിപ്പില്‍ എസ്എഫ്ഐ നേതാക്കളുടെ പേരും പെണ്‍കുട്ടി പരാമര്‍ശിച്ചിരുന്നു. എസ്എഫ്ഐക്കാര്‍ക്കെതിരെ പെണ്‍കുട്ടി പരാതിയുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് പരാതി പിന്‍വലിച്ചിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം ക്യാമ്ബസിലെ എസ്എഫ്ഐ യൂണിയന് നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്.
പെണ്‍കുട്ടി ഇനി യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കാനില്ലെന്ന് തീരുമാനിച്ചു. ബന്ധുക്കള്‍ക്കൊപ്പമെത്തി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കി.