മിഠായി തെരുവിലെ കടകള്‍ ചൊവ്വാഴ്ച മുതല്‍ തുറക്കും. കോഴിക്കോട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒരു കടയില്‍ ഒരു സമയം എത്ര പേരെ കയറ്റാന്‍ കഴിയുമെന്നും കടയുടെ വലിപ്പം സംബന്ധിച്ചും കടയുടമകള്‍ സത്യവാങ്മൂലം നല്‍കണം. സാധനങ്ങള്‍ വാങ്ങിക്കാനല്ലാതെ ആരേയും മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുകയില്ല. തെരുവു കച്ചവടം പാടില്ല. നിയമലംഘനം നടന്നാല്‍ പിഴ ശിക്ഷയടക്കം ചുമത്താനും യോഗത്തില്‍ തീരുമാനമായി.

