പാലക്കാട്: തലയില്‍ തൂണുവീണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാര്‍കാട് ജിജീഷ്-അനില ദമ്പതികളുടെ മകളായ ജുവല്‍ അന്നയാണ് മരിച്ചത്. പൊളിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ തൂണാണ് കുട്ടിയുടെ തലയില്‍ വീണത്.

ശനിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന പഴയ വീട് പൊളിക്കുന്നതിനിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അന്നയുടെ തലയ്ക്ക് മുകളിലൂടെ തൂണ് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചിരുന്നു.


