തിരുവനന്തപുരം: യുഡിഎഫിന് പരാജയ ഭീതിയില്ല, 23ന് ഫലം വരുമ്പോള്‍ കാണാം. കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് സിപിഎമ്മിന്റെ താല്‍പ്പര്യപ്രകാരം 10 ലക്ഷം പേരെ വെട്ടിമാറ്റിയെന്ന ആരോപണം ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി.

വോട്ടര്‍ പട്ടികയില്‍ വെട്ടിനിരത്തല്‍ നടത്തിയത് സംബന്ധിച്ച് പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന ടിക്കാറാം മിണയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, വോട്ടര്‍ പട്ടികയില്‍ വെട്ടിനിരത്തല്‍ നടന്നുവെന്ന് പറയുന്നത് പരാജയ ഭീതികൊണ്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളിക്കളയുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 23ന് ഫലം വരുമ്പോള്‍ അത് കാണാം. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് വൈകിയിട്ടില്ല.
പരാതി നല്കാന് പറ്റിയ സമയം ഇതാണ്. ഉടന്‍ വിശദമായ കണക്കുകള്‍ കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വോട്ടര്‍മാരെ വെട്ടിനിരത്തിയത് സംബന്ധിച്ച എല്ലാ മണ്ഡലങ്ങളിലേയും കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും അത് കമ്മീഷന് കൈമാറുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


