ആലുവഎടയപ്പുറത്ത് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെ ഇര തിരിച്ചറിഞ്ഞു. പെരുമ്പാവൂരിലെ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുട്ടി പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടപ്പോൾ കുട്ടി ഭയന്ന് കരയാൻ തുടങ്ങിയെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
പ്രതിയെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പോൾ കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിയോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്. പ്രതിയെ ഇന്ന് പെരുമ്പാവൂരിലെ പോക്സോ കോടതിയിൽ ഹാജരാക്കി. ഇരയായ പെൺകുട്ടിയെ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. കേസിന്റെ മറ്റ് നടപടിക്രമങ്ങൾക്കായി 12ന് വീണ്ടും കേസ് പരിഗണിക്കും.


