കൊല്ലം: അമൃത, രാജ്യറാണി എക്സ്പ്രസ് ട്രെയിനുകളെ വേര്‍പെടുത്തി രണ്ടാക്കിയ റെയില്‍വേയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ട്രെയിനുകള്‍ രണ്ടാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

വ്യാഴാഴ്ച മുതലാണ് അമൃത എക്സ്പ്രസ് തിരുവനന്തപുരം- മധുര, മധുര- തിരുവനന്തപുരം ട്രെയിനായും, രാജ്യറാണി കൊച്ചുവേളി- നിലമ്പൂര്‍, നിലമ്പൂര്‍- കൊച്ചുവേളി എക്സ്പ്രസായും സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ ഈ രണ്ട് ട്രെയിനുകളുടെയും സമയം നേരത്തെയാക്കിയതിന് പിന്നില്‍ എന്ത് ഉദേശമാണെന്നറിയില്ലെന്നും മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജരോടും ചെന്നൈ ഡിവിഷനല്‍ മാനേജരോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മിഷന് വ്യക്തമാക്കി.


