കൊച്ചി: ചൂര്‍ണിക്കര ഭൂമി വിവാദത്തില്‍ മുഖ്യഇടനിലക്കാരന്‍ അബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജരേഖ ഉണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നല്കി.

കാലടി ശ്രീഭൂതപുരം സ്വദേശിയാണ് അബു. ഇയാളെ എറണാകുളം റൂറല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്ന സ്ഥലത്തേക്ക് ചൂര്‍ണിക്കര വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി.
നിലം നികത്തി പുരയിടമാക്കാന്‍ ഉടമയില്‍ നിന്നു ഏഴുലക്ഷം രൂപ വാങ്ങിയത് അബുവാണ്. അബുവാണു വ്യാജരേഖ തയാറാക്കിയതെന്ന് സ്ഥലമുടമ ഹംസ പൊലീസിനോടു പറഞ്ഞിരുന്നു. അബുവിന്റെ വീട്ടില്‍ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇയാള്‍ ഒളിവിലാണ്. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.


