ശബരിമല സ്വർണ മോഷണ വിവാദത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭ നടപടികളോട് നിസഹകരിക്കുന്ന സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ വെച്ച് ഇന്നലെ പ്രതിരോധിക്കാൻ സ്പീക്കർ ശ്രമിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തെക്കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിമാർ വായിൽ തോന്നിയത് പറഞ്ഞപ്പോൾ സ്പീക്കർ ഇടപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്പീക്കർ നിഷ്പക്ഷമായിട്ടല്ല പ്രവർത്തിക്കുന്നതെന്ന് വിഡി സതീശൻ വിമർശിച്ചു. ശബരിമലയിലെ ദ്വാരപാലക ശിൽപം വലിയ വിലയ്ക്ക് വിറ്റു. അതിന് കൂട്ടുനിന്ന ആളുകൾക്കെതിരെ നടപടിയെടുക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോർഡിനെ പുറത്താക്കണം. എന്നീ ആവശ്യങ്ങളുമായി തങ്ങൾ മുന്നോട്ടുപോകുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.


