വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. അപ്പപ്പാറയിലെ ബേഗൂര്‍ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ സാമ്പിള്‍ പരിശോധനാഫലം വെള്ളിയാഴ്ചയാണ് കിട്ടിയത്. ജില്ലയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. മൂന്ന് പേരാണ് ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളോടെ മൂന്നുപേര്‍ ചികിത്സയിലാണ്. കൊവിഡ് രോഗത്തിന്റെ ആശങ്കയില്‍ നിന്ന് കേരളം അകലുമ്പോഴാണ് വീണ്ടും കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

