സേലം: മകള്‍ കാമുകനെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്, അമ്മ, സഹോദരി, സഹോദന് എന്നിവരാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. മകളുടെ പ്രണയത്തെ മാതാപിതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ മൂന്നുദിവസം മുമ്ബ് പെണ്‍കുട്ടി ആരോടും പറയാതെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി കാമുകനെ വിവാഹം കഴിക്കുകയായിരുന്നു.
ഇതറിഞ്ഞ വീട്ടുകാര്‍ അപമാനം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു. അടച്ചിട്ട വീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദമ്ബതികളുടെ മൂത്ത മകളാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്. തുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്കായി പോലീസ് പെണ്‍കുട്ടിയുടെ പിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. അതിനുശേഷമാണ് കുടുംബം ആത്മഹത്യ ചെയ്തത്. കുടുംബത്തിന് നാണക്കേടായെന്ന തരത്തില്‍ പലരും ഇവരെ കുറ്റപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു.


