കോഴിക്കോട്: ആത്മഹത്യാ ഭീഷണിയുമായി ചെങ്ങോടുമലയിൽ അനധികൃത ക്വാറിക്കെതിരെ അനിശ്ചിതകാല സമരം നടത്തുന്ന സമര സമിതി പ്രവർത്തകർ. കോട്ടൂർ പഞ്ചായത്ത് ഓഫീസന് മുകളിൽ കയറിയാണ് മൂന്ന് സമരസമിതി പ്രവർത്തകർ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറിക്ക് വേണ്ടി സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടത്തെ സമ്മർദം ചെലുത്തി അനുമതി നല്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സമരം ചെയ്യുന്നത്.


