യുവ എംഎല്‍എ കെ.എസ് ശബരീനാഥനും സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്കും ആണ്കുഞ്ഞുപിറന്നു. താന്‍ പിതാവായ വിവരം കെ ശബരീനാഥന് എംഎല്‍എ തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവച്ചത്. അറിയിച്ചത്.
”അമ്മയും മകനും സുഖമായിരിക്കുന്നു കൂടെ അച്ഛനും…’ എന്ന കുറിപ്പോടെ ദിവ്യയുടെയും മകന്റെയും ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ശബരിനാഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കുഞ്ഞു പിറന്നതിന്റെ സന്തോഷം പങ്കുവച്ചായിരുന്നു സുഹൃത്തുക്കളുടെയും ആരാധകരുടെയും ആശംസകള്‍. 2017 ജൂണ്‍ 30നായിരുന്നു മന്ത്രിയും സ്പീക്കറുമായിരുന്ന പരേതനായ ജി.കാര്‍ത്തികേയന്റെ മകന് അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ് കലക്ടര്‍ ആയിരുന്ന ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരായത്.