കോഴിക്കോട്: നിയമ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മർകസ് ലോ കോളജ് വിദ്യാർഥി അബു അരീക്കോടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നവമാധ്യമരംഗത്ത് സിപിഎമ്മിന് വേണ്ടി സജീവമായി ഇടപെടുന്നയാളാണ് അബു അരീക്കോട്.
അബുവിന്റെ അപ്രതീക്ഷിത വേർപാടിൽ മുൻ മന്ത്രി ടി.പി.രാമകൃഷ്ണൻ അടക്കമുള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. അബുവിനെ അനുസ്മരിച്ച് കെ.ടി. ജലീൽ എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.


