റിയാദില്‍നിന്നുള്ള പ്രവാസികള്‍ ഇന്ന് രാത്രി കരിപ്പൂരിലെത്തും. 149 പേരാണിതില്‍ ഉള്ളത്. കൊവിഡ് പരിശോധനയ്ക്ക് ശേഷമാകും ഇവര്‍ സ്വന്തം വീടുകളിലേയ്ക്ക് പോവുക. ഇന്നലെ അബുദാബിയില്‍ നിന്ന് വന്ന 26 പേര് കൊവിഡ് സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. വീടുകളില്‍ പോകുന്നവര്‍ കര്‍ശനമായും ഹോം ക്വാറന്റൈന് പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

