ന്യൂഡല്‍ഹി: തൃശൂര്‍ പൂരത്തിനു മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. കേന്ദ്ര ഏജന്‍സിയായ പെസോയ്ക്ക് (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓര്ഗനൈസേഷന്) ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇതു സംബന്ധിച്ച നിര്‍ദേശം നല്കി.
തൃശൂര്‍ പൂരം വെടിക്കെട്ട് കഴിഞ്ഞവര്‍ഷം എങ്ങനെയാണോ നടന്നത് അതുപോലെ തന്നെ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, പടക്കം പൊട്ടിക്കുന്നത് പെസോയുടെ നിയന്ത്രണങ്ങള്‍ക്കും അനുമതിക്കും വിധേയമായിരിക്കുമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. മാലപ്പടക്കം പൊട്ടിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നു പെസോയുടെ ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതിനെ ത്തുടര്‍ന്ന് ദേവസ്വം ഭാരവാഹികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.


