തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ എIല്ലാവര്ക്കും വീട് എന്ന സ്വപനം സാക്ഷാത്ക്കരിക്കുന്നതിനായി ആവിഷ്ക്കരിച്ച ലൈഫ് ഭവന പദ്ധതിയിലൂടെ സംസ്ഥാനത്ത് 83000 കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ഇതിനകം നിറം ചാര്‍ത്തി. ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വീട് നിര്‍മ്മാണം ആരംഭിച്ച 54098 പേരില്‍ 50144 വീടുകള്‍ പൂര്‍ത്തീകരിച്ചു. മറ്റുള്ളവരുടെ വീട് നിര്‍മ്മാണം 2019 മാര്‍ച്ചോടെ പൂര്‍ത്തിയാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 150861വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും 32921 വീടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
മൂന്നാംഘട്ടത്തില്‍ 217 ഫ്ളാറ്റുകളും നിര്‍മ്മിച്ചു.ലൈഫ് പദ്ധതിയില്‍ ഓരോ വീടിനും 4 ലക്ഷം രുപ വീതമാണ് അനുവദിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ 4000 കോടി രൂപ ഹഡ്കോയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്തു. ഇതില്‍ നിന്നും 750 കോടി രൂപ പഞ്ചായത്തുകള്‍ക്കും, 200 കോടി രൂപ നഗരസഭകള്‍ക്കും ഇതിനകം നല്കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിക്കുകയും എന്നാല്‍ സാമ്പത്തീക പരാധീനകള്‍ മൂലം പാതിവഴിയില്‍ നിര്‍മ്മാണം ഉപേക്ഷിച്ച 54000 ഗുണഭോക്താക്കളുടെ വീടിന്റെ പുനര്‍ നിര്‍മ്മാണമാണ് എറ്റെടുത്തത്. ഈ ഘട്ടത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത് വയനാട് ജില്ലയിലാണ്. 7600 വീടുകളാണ് വയനാട്ടില്‍ പൂര്‍ത്തീകരിച്ചത്.
7266 വീടുകള്‍ പൂര്‍ത്തീകരിച്ച് പാലക്കാട് ജില്ല രണ്ടാമതും, 5938 വീടുകള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം ജില്ല മൂന്നാമതുമാണ്. കൊല്ലം-3566, പത്തനംതിട്ട-1154, കോട്ടയം-1064, ആലപ്പുഴ-2638, ഇടുക്കി-2962, എറണാകുളം-1053, തൃശ്ശൂര്‍-2732, മലപ്പുറം-2680, കോഴിക്കോട്-6210, കണ്ണൂര്‍-2517, കാസറഗോഡ്-2764 എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തികരിച്ച വീടുകള്‍. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കുന്ന പദ്ധതിയാണ രണ്ടാംഘട്ടം. ഈ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചത് 5285 തിരുവനന്തപുരം ജില്ലയിലാണ്. വീടുകളാണ് തിരുവനന്തപുരത്ത് ് നിര്‍മ്മിച്ചത്. കൊല്ലം- 3204, പത്തനംതിട്ട-1300, കോട്ടയം- 1569, ആലപ്പുഴ- 1697, ഇടുക്കി-1389, എറണാകുളം-3318, തൃശ്ശൂര്‍-2370, പാലക്കാട്-2604, മലപ്പുറം-3832,കോഴിക്കോട് -2108, വയനാട്-1273, കണ്ണൂര്‍-2078, കാസറഗോഡ്-894 എന്നിങ്ങനെയാണ് പൂര്‍ത്തീകരിച്ച വീടികളുടെ എണ്ണം.
മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താള്‍ക്ക് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ച് ഫ്ളാറ്റുകള്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ വിഭാഗത്തില്‍ 337416 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ലൈഫ് പദ്ധതി പ്രകാരമുള്ള ആദ്യ സമുചയം ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നിര്‍വഹിച്ചിരുന്നു. 217 ഫ്ളാറ്റുകളുള്ള ഭവനസമുച്ചയത്തില്‍ അര്‍ഹരായി കണ്ടെത്തിയ 165 ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കള്‍ക്ക് ഈ ഫ്ളാറ്റുകള്‍ കൈമാറുകയും ചെയ്തു.
മറ്റ് ജില്ലകളിലും ഫ്ളാറ്റ് സമുചയം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാലതാമസം കൂടാതെ മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറാനുള്ള ഇടപെടല്‍ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.