സംസ്ഥാനത്തെ ഫാക്ടറി തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ മുതലായവ ഉറപ്പാക്കുന്നതിന് തൊഴിലിട സുരക്ഷാ-ആരോഗ്യ പരിശീലന കേന്ദ്രം കൊച്ചിയിലെ കാക്കനാട് ഉടന്‍ ആരംഭിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്.
സംസ്ഥാനത്തെ തൊഴിലിടങ്ങളിലെ കോവിഡ്-19 പ്രതിരോധ നടപടികള്‍ എന്ന വിഷത്തില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് അന്താരാഷ്ട്രാ തൊഴില്‍ സംഘടനയുമായി സഹകരിച്ച് നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലിടങ്ങളില്‍ ജോലിക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പു വഴി അത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍മേഖലയില്‍ പ്രത്യേകമായി സ്വീകരിച്ച നടപടികള്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന് ഐഎഎസ് വിശദീകരിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പു ഡയറക്ടര്‍ പി.പ്രമോദ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ കൊവിഡ് -19മായി ബന്ധപ്പെട്ട് ഐഎല്‍ഓ നടത്തിയ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് ഐഎല്‍ഓ ഇന്ത്യാ-സൗത്ത് ഏഷ്യാ ഡയറക്ടര്‍ ഡാഗ്മണ്ട് വാള്‍ട്ടര്‍ സംസാരിച്ചു. കൊവിഡ് -19-ന് ശേഷം ജോലിക്ക് മടങ്ങുമ്പോള്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ സംബന്ധിച്ച് ഐഎല്‍ഓ ഇന്ത്യാ-സൗത്ത് ഏഷ്യാ ഒക്കുപ്പേഷണല്‍ ആന്റ് ഹെല്‍ത്ത് സീനിയര്‍ സ്പെഷ്യലിസ്റ്റ് യോഷി കാവകാമി, ഐഎല്‍ഓ ഡപ്യൂട്ടി ഡയറക്ടര്‍ സതോഷി സസാക്കി, പ്രോഗ്രാം ഓഫീസര്‍ രുചിര ചന്ദ്ര എന്നിവര്‍ സംസാരിച്ചു.
അന്താരാഷ്്ട്രാ തൊഴില്‍ സംഘടന കേരളത്തില്‍ ആദ്യമായാണ് സര്‍ക്കാരുമായി ചേര്‍ന്ന് വെബിനാര്‍ സംഘടിപ്പിക്കുന്നത്.വെബിനാറില്‍ വിവിധ ഫാക്ടറി മാനേജ്മെന്റ് പ്രതിനിധികള്‍, ട്രേഡ് യൂണിയന് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


