നാഗര്‍കോവില്‍: വാക്കു തര്‍ക്കത്തിനിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി രണ്ട് വീട്ടമ്മമ്മാര്‍ മരിച്ചു. നാഗര്‍കോവില്‍ കോട്ടാര്‍ ശരലൂര് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ശങ്കരകുമാറിന്റെ ഭാര്യ അംബിക(55), രാമന്പുതൂര് ഓടത്തെരുവില്‍ സൂസൈ റെനീസിന്റെ ഭാര്യ ജ്ഞാനതങ്കം(50) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞദിവസമാണ് സംഭവം. അംബികയും,ജ്ഞാനതങ്കവും ഭാരവാഹികളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഒരു സ്വയംസഹായ സംഘത്തില്‍ നിന്നും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ജ്ഞാനതങ്കം 4 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ പണം തിരികെ നല്‍കിയിരുന്നില്ല. പലതവണ പണം ആവശ്യപ്പെട്ടുവെങ്കിലും നല്‍കിയില്ല.
ഇതിനിടെ കഴിഞ്ഞദിവസം അംബിക സംഘത്തിലെ മറ്റൊരു സ്ത്രീയുമായി ജ്ഞാനതങ്കത്തിന്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു. പണം ഇപ്പോള്‍ താരനില്ലെന്ന് പറഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്തു ജ്ഞാനതങ്കം തന്റെ ദേഹത്തു ഒഴിച്ചു.
ജ്ഞാനതങ്കത്തിന്റെ കയ്യിലുണ്ടായിരുന്ന കന്നാസ് പിടിച്ചുവാങ്ങി അംബിക തന്റെ ദേഹത്തും മണ്ണെണ്ണ ഒഴിച്ചു. ഇതിനിടെ ജ്ഞാനതങ്കം സ്വയം തന്റെ ദേഹത്തു തീ കൊളുത്തി. ഇതുകണ്ടു ജ്ഞാനതങ്കത്തെ രക്ഷിക്കാന്‍ ശ്രമിച്ച അംബികയുടെ ദേഹത്തും തീ പടര്‍ന്നുപിടിക്കുകയായിരുന്നു.


