വരന്തരപ്പിള്ളി: ആഭരണ മോഷണക്കേസില്‍ അറസ്റ്റിലായ വീട്ടമ്മയുടെ ഭര്‍ത്താവിനെ ചിറയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടമ്മ പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നു.

വടാന്തോൾ താക്കോൽക്കാരൻ ജോൺസന്റെ ഭാര്യയുടെ നാലുപവൻ വരുന്ന മാലയും കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മുക്കാൽപവൻ വരുന്ന കൈചെയിനും മോഷ്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ 29-ന് രാത്രി 12-നായിരുന്നു മോഷണം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന ജോൺസന്റെ ഭാര്യ ലില്ലിയുടെയും കൊച്ചുമകളുടെയും ആഭരണങ്ങൾ ആലീസ് ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഭര്‍ത്താവിനെ വെറുതെ വിടുകയും ചെയ്തിരുന്നു.വടാന്തോള്‍ കോക്കാടന്‍ കുര്യന് (46) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഭാര്യയുടെ കുറ്റകൃത്യത്തില്‍ മനംനൊന്തായിരിക്കാം ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.
ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കുര്യനെ വെറുതെ വിട്ടതോടെ ശനിയാഴ്ച ഉച്ചയോടെ പേരാമ്ബ്രയിലെ ഭാര്യാവീട്ടിലെത്തിയ കുര്യന് ഭാര്യാസഹോദരന്റെ ബൈക്കുമായി പുറത്തുപോയി. ഏറെ വൈകിയും കുര്യനെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്രയിലെ ചെറുവത്തൂർച്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
മക്കൾ: ആൽബിൻ, അർണോൾഡ്. ശവസംസ്കാരം തിങ്കളാഴ്ച പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. ആലീസിനെ ഞായറാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി.

