ഇടുക്കി: കട്ടപ്പനയില്‍ തട്ടുകടയില്‍ കയറി ഗുണ്ടാസംഘം ജീവനക്കാരെ ആക്രമിച്ചു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. രണ്ട് വാഹനങ്ങളിലായെത്തിയ പത്തോളം വരുന്ന ഗുണ്ടാസംഘം വാടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. വടിവാളുകൊണ്ടുളള ആക്രമണത്തില്‍ ഒരാള്‍ക്ക് മുഖത്ത് വെട്ടേറ്റു. ഇയാളുടെ മുഖത്ത് പതിനൊന്നൊളം സ്റ്റിച്ചുണ്ട്.

ശനിയാഴ്ച രാത്രി കടയില്‍ മദ്യപിച്ചെത്തിയ സംഘം പ്രശ്നമുണ്ടാക്കിയപ്പോള്‍ ജീവനക്കാര്‍ ഇവരെ ഇറക്കി വിട്ടിരുന്നു. ഇതിന്റ പ്രതികാരമാണ് ആക്രമണത്തിന് കാരണം. പ്രദേശവാസികള്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് കടയുടമ പറയുന്നത്. ഇവരില്‍ ചിലരെ കണ്ടാലറിയാം.ആക്രമണശേഷം ഫോണിലൂടെ ഭീഷണിയുണ്ടെന്നും ഇയാള്‍ പറഞ്ഞു.ആക്രമണത്തില്‍ കടയുടമ രാഹുലിന് ഇരുമ്ബ് വടികൊണ്ട് അടിയേറ്റു.ഇയാളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

