തിരുവനന്തപുരം:അടുത്ത വര്‍ഷത്തെ കേരളീയത്തിന് പത്ത് കോടി രൂപ നീക്കിവയ്ക്കുന്നെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.
കേരളീയം പരിപാടിയിലൂടെ നാടിന്റെ നന്മകളെ ആഘോഷിക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള വഴികളക്കുറിച്ചും കേരളീയം ചര്‍ച്ച ചെയ്യും.
ന്യൂഡല്‍ഹി പ്രകൃതി മൈതാനിയിലെ അന്താരാഷ്ട്ര വ്യാപാര മേളയുടെ മാതൃകയില്‍ വ്യവസായ-വാണിജ്യ പ്രദര്‍ശനങ്ങള്‍ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
സ്വകാര്യ മേഖലയുടെ സഹായത്തോടെ സംസ്ഥാനത്ത് പുതിയ വ്യവസായ മേഖലകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


