തിരുവനന്തപുരo :തിരുവനന്തപുരത്ത് കനത്ത മഴയില്‍ വ്യാപക നാശം . മഴക്കെടുതികളെത്തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിസൺ ഓഫീസർ തസ്തികയിലേയ്ക്കുള്ള പി എസ് സി പരീക്ഷയും മാറ്റി. ജില്ലയിൽ 23 വീടുകളാണ് ഭാഗികമായി തകർന്നത്. ഹെക്ടർ കണക്കിന് കൃഷി നശിച്ചു. നെയ്യാറ്റിലും കരമനയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ മരം വീണ് തടസപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.

