മലപ്പുറം: തിരൂരില്‍ അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു. തിരൂര്‍ മംഗലം അങ്ങാടിയിലാണ് യുവാക്കളുടെ ജീവനെടുത്ത അപകടം നടന്നത്. കോഴിക്കോട് കുറ്റ്യാടി സിറാജുല്‍ഹുദ ദഅവ കോളജ് വിദ്യാര്‍ഥികളായ വെണ്ണക്കോട് സ്വദേശി ഹനാന്, വെള്ളമുണ്ട സ്വദേശി അബ്ദുള്ള എന്നിവരാണ് മരിച്ചത്. പുറത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്ക് തെന്നി വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഹനാനും, അബ്ദുള്ളയും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.

