കൊച്ചി: നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സന്തോഷ് അറയ്ക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരേയാണ് കൊച്ചി സിറ്റി പോലീസ് കേസെടുത്തത്.
സമൂഹമാധ്യമങ്ങള്‍ വഴി ഇവര്‍ വ്യാജ പ്രചാരണം നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടി.

