കൊച്ചി: ഐഎസ് ബന്ധമാരോപിച്ച് എന്‍ ഐ എ അറസ്റ്റുചെയ്ത പാലക്കാട് മുതലമട സ്വദേശി റിയാസ് അബുബക്കറിന് വേണ്ടി കോടതിയില്‍ ഹാജരാവുമെന്ന് അഡ്വ.ആളൂര്‍.

ഇന്ന് രാവിലെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ആളൂര്‍ ഹാജരായി റിയാസിന് വേണ്ടി മെമോ അപ്പിയറന്‍സ് നല്കി. റിയാസിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ആളൂര്‍ റിയാസിന്റെ വക്കാലത്ത് സ്വീകരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്.
തിങ്കളാഴ്ച റിയാസിനെ ഹാജരാക്കുമ്പോള്‍ ഇയാളെ കണ്ട്, സംസാരിച്ച് വക്കാലത്ത് ഒപ്പിട്ട് വാങ്ങുന്നതിന് അഡ്വ.ആളൂരിന് എന്‍ ഐ എ കോടതിയില്‍ നിന്നും അനുമതി ലഭിച്ചതായി ആളൂരിന്റെ കൊച്ചി ഓഫീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷയിന്മേല് നടക്കുന്ന വാദത്തിലായിരിക്കും ആളൂര്‍ റിയാസിന് വേണ്ടി ആദ്യം ഹാജരാവുക എന്നാണ് അറിയുന്നത്.


